ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്ക് ടിവി നല്‍കി അജാനൂര്‍ കുടുംബശ്രീ

post

കാസര്‍കോട് :  എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാന്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.   ഓണ്‍ലൈന്‍ ക്ലാസ്സ് കിട്ടാന്‍ സാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാമിഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അജാനൂര്‍ സി.ഡി.എസിന്റെ നേത്യത്വത്തില്‍ എല്ലാ വാര്‍ഡികളില്‍ നിന്നും വിവരശേഖരണം നടത്തി.  അതിനിടയിലാണ് ഒന്‍പതാം വാര്‍ഡില്‍ കഷ്ടപ്പാട് അനുഭവിക്കുന്ന കുടുംബത്തില്‍ ദുര്‍ഗ്ഗ സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി ആരോമലിന്് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയന്നില്ലെന്നത് തീരദേശ വളണ്ടിയര്‍ ദീപയുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെയര്‍പേഴ്സണ്‍ന്റേയും തീരദേശ വളണ്ടിയറുടേയും വാര്‍ഡിലെ സി.ഡി.എസ്, എ.ഡി.എസ് മറ്റ് 18 അയല്‍ക്കൂട്ടങ്ങളുടേയും സഹായത്തില്‍ വിദ്യാര്‍ത്ഥിക്ക് ടി.വി വാങ്ങിച്ചു നല്‍കി. 

ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, .ഡി.എം.സി ഹരിദാസ്, വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് ചയര്‍ പേഴ്സണ്‍, വൈസ് ചെയര്‍ പേഴ്സണ്‍, മെമ്പര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ടി.വി സെറ്റ് ആരോമലിന് നല്‍കി. പഠനത്തില്‍ മിടുക്കനായ ആരോമല്‍ കുടുംബശ്രീ മിഷന്റെ തീരദേശ മേഖലയിലുള്ള പ്രതിഭകള്‍ക്കായുള്ള പ്രതിഭാ തീരം കായിക തീരം പദ്ധതിയിലെ മിടുക്കനായ അംഗം കൂടിയാണ്.