ജില്ലയില്‍ നിന്നും 520 അതിഥി തൊഴിലാളികള്‍ കൂടി വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി

പാലക്കാട്: ജില്ലയില്‍ നിന്നും 520 അതിഥി തൊഴിലാളികള്‍ ഇന്നലെ (ജൂണ്‍ ഏഴ്) രണ്ടു ട്രെയിനുകളിലായി വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. കൊല്ലം വെസ്റ്റ് ബംഗാള്‍ ( മാല്‍ഡ ടൗണ്‍) ട്രെയിനില്‍ വൈകീട്ട് ആറിന് 200 പേര്‍, തിരൂര്‍ വെസ്റ്റ് ബംഗാള്‍ ( കൃഷ്ണ നഗര്‍ സിറ്റി ) ട്രെയിനില്‍ വൈകീട്ട് 7.15 ന് 320 പേര്‍ ഉള്‍പ്പടെ 520 തൊഴിലാളികളാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെസ്റ്റ് ബംഗാളിലേക്ക് മടങ്ങിയത്. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, പട്ടാമ്പി താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചത്.
താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ എത്തിച്ച് തൊഴിലാളികളുടെ ശരീരതാപനില പരിശോധിച്ച് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്. നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കിയിട്ടുണ്ട്.
* ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 12184 അതിഥി തൊഴിലാളികള്‍
കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 12184 അതിഥി തൊഴിലാളികള്‍. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ 1208 തൊഴിലാളികള്‍, മെയ് 20 ന് പാലക്കാട് നിന്നും ഉത്തര്‍പ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാര്‍ഖണ്ഡിലേക്ക് പോയ ട്രെയിനില്‍ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും രാജസ്ഥാനിലേക്ക് പോയ ട്രെയിനില്‍ 298, പാലക്കാട് ബീഹാര്‍ ട്രെയിനില്‍ 1475, മെയ് 24 ന് തിരുവനന്തപുരം മിസ്സോറാം ട്രെയിനില്‍ 54, കോഴിക്കോട് ഉത്തരാഖണ്ഡ് ട്രെയിനില്‍ 20 , മെയ് 25 ന് തിരുവനന്തപുരം ചത്തീസ്ഖണ്ഡ് ട്രെയിനില്‍ 87, എറണാകുളം ജയ്പൂര്‍ ട്രെയിനില്‍ 139, മെയ് 27 ന് പാലക്കാട് ബീഹാര്‍ ട്രെയിനില്‍ 953, മെയ് 28ന് തിരുവനന്തപുരം അഗര്‍ത്തല ട്രെയിനില്‍ 97 , മെയ് 29 ന് തിരൂര്‍ ജാര്‍ഖണ്ഡ് ട്രെയിനില്‍ 109, മെയ് 30 ന് എറണാകുളം ജാര്‍ഖണ്ഡ് ട്രെയിനില്‍ 687, മെയ് 31 ന് എറണാകുളം മധ്യപ്രദേശ് ട്രെയിനില്‍ 260, മെയ് 31 കോഴിക്കോട് വെസ്റ്റ് ബംഗാള്‍ ട്രെയിനില്‍ 30, ജൂണ്‍ രണ്ടിന് പാലക്കാട് ജാര്‍ഖണ്ഡ് ടെയിനില്‍ 404, ജൂണ്‍ മൂന്നിന് ഷൊര്‍ണൂര്‍ ഉത്തര്‍പ്രദേശ് ട്രെയിനില്‍ 206, ജൂണ്‍ അഞ്ചിന് പാലക്കാട് ഒഡീഷ 474, പാലക്കാട് ജാര്‍ഖണ്ഡ് 288, ജൂണ്‍ ആറിന് ആലപ്പുഴ ഒറീസ 10, ജൂണ്‍ ആറിന് രണ്ട് പാലക്കാട് വെസ്റ്റ് ബംഗാള്‍ ട്രെയിനുകളിലായി യഥാക്രമം 1377, 1438 പേര്‍, ഇന്നലെ ( ജൂണ്‍ ഏഴ്) കൊല്ലം വെസ്റ്റ് ബംഗാള്‍ ( മാല്‍ഡ ടൗണ്‍) ട്രെയിനില്‍ 200 പേര്‍, തിരൂര്‍ വെസ്റ്റ് ബംഗാള്‍ ( കൃഷ്ണ നഗര്‍ സിറ്റി ) 320 പേര്‍ ഉള്‍പ്പടെ 12184 അതിഥി തൊഴിലാളികളാണ് ട്രെയിന്‍ മാര്‍ഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.