പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, പട്ടികവർഗക്കാരായ ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് ജൂലൈ ഒന്നിന് സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, അരിത്തമാറ്റിക്, ജനറൽനോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18 – 27 വയസ്. വാർഷിക വരുമാനം 3 ലക്ഷം കവിയാൻ പാടില്ല. കോഴ്സിന്റെ കാലാവധി ഒരു വർഷവും പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം തൈക്കാട് ഗവ. സംഗീത കോളേജിന് പുറകുവശത്തു പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113.