ഐ.ടി.ഐ 14 NCVTട്രേഡുകളിൽ പ്രവേശനം

post

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിലെ 14 NCVTട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.inപോർട്ടലിലൂടെ ഓൺലൈനായി ജൂൺ 30 വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ മൂന്നിനകം സർട്ടിഫിക്കറ്റ് പരിശോധയ്ക്കായി തൊട്ടടുത്തുള്ള ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം.