ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂണ്‍ ആറിന്

post

അപേക്ഷകള്‍ നാളെ മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം

പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജൂണ്‍ ആറിന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജൂണ്‍ നാല് വൈകിട്ട് അഞ്ചു വരെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സ്വീകരിക്കും. തുടര്‍ന്ന്, അപേക്ഷകര്‍ ജൂണ്‍ ആറിന് ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളില്‍ എത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ശാരീരിക അകലം പാലിച്ചുകൊണ്ട് അദാലത്തില്‍ പങ്കെടുക്കണം. ജില്ലാ കലക്ടറും മറ്റ് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും. ടോക്കണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരെ പിന്നീട് അറിയിക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ കൈകാര്യം ചെയ്യുന്നതാണ്.