ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്

post

കോട്ടയം : ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി.മുംബൈയില്‍നിന്നും മെയ് 24ന് സ്വകാര്യ വാഹനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടി(14)ക്കാണ് രോഗം ബാധിച്ചത്.

മുംബൈയില്‍നിന്നും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത.