എം.ബി.എ, എൽ.എൽ.ബി പ്രവേശനം :ഉത്തരക്കടലാസ് പ്രസിദ്ധപ്പെടുത്തി

2025-26 വർഷത്തെ എം.ബി.എ സംയോജിത പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മേയ് 31, ജൂൺ 1 തീയതികളിൽ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശന പരീക്ഷയിൽ അപേക്ഷകൻ രേഖപ്പെടുത്തിയ ഉത്തരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. Candidate Portal ലെ Home പേജിൽ 'Candidate Response' എന്ന മെനുവിൽ അപേക്ഷകർക്ക് രേഖപ്പെടുത്തിയ ഉത്തരങ്ങൾ കാണാവുന്നതാണ്. ഫോൺ : 0471-2332120, 2338487, 2525300.