കോവിഡ് 19: തൃശൂരില്‍ പുതിയ പോസിറ്റീവ് കേസില്ല

post

9523 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍ : തുടര്‍ച്ചയായി മൂന്നാം ദിവസവും ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 9474 പേരും ആശുപത്രികളില്‍ 49 പേരും ഉള്‍പ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മെയ് 25) നിരീക്ഷണത്തിന്റെ ഭാഗമായി ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

തിങ്കളാഴ്ച (മെയ് 25) അയച്ച 54 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1929 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1822 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 107 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 492 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

400 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (മെയ് 25) 139 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1675 പേരെയും മത്സ്യചന്തയില്‍ 1037 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 96 പേരെയും സ്‌ക്രീന്‍ ചെയ്തു.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.