കോവിഡ് 19 : ജില്ലയില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ പുതുതായി 362 പേര്‍ രോഗനിരീക്ഷണത്തിലായി
*ഇന്നലെ 171 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി
*ജില്ലയില്‍ 5144 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.
*ഇന്നലെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവര്‍. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരന് സമ്പര്‍ക്കം കൊണ്ടും രോഗമുണ്ടായി.
* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.
*15പേരെ ഡിസ്ചാര്‍ജ് ചെയ്തു.
*ജില്ലയില്‍ ആശുപത്രി കളില്‍ 85 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
*ഇന്നലെ 88 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 134 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.
*ജില്ലയില്‍ 27 സ്ഥാപനങ്ങളില്‍ ആയി 737 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന :
ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ 4419
പരിശോധനയ്ക്കു വിധേയമായവര്‍ 8479
*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 158 കാളുകളുമാണ് ഇന്നലെഎത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 7 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 250പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5966
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5144
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 85
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം 737
5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 362