എക്‌സൈസ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

കാസര്‍കോട്: ക്രിസ്തുമസ് പുതുവത്സരഘോഷ വേളകളിലും അതിനുമുമ്പും വ്യാജ വാറ്റും വ്യാജ മദ്യ വ്യാപനവും വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ അബ്കാരി എന്‍ ഡി പി എസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഇന്ന് മുതല്‍ 2020 ജനുവരി അഞ്ച് വരെ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ആരംഭിക്കും. എക്‌സൈസ് തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തനം ആരംഭിച്ചു.

പരാതികളറിയിക്കാം

അബ്കാരി എന്‍ ഡി പി എസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പിനെ അറിയിക്കാം.

ടോള്‍ ഫ്രീ നമ്പര്‍ (കണ്‍ട്രോള്‍ റൂം) 155 358, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്, ആന്റീനാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  0499 4257060, കാസറകോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്  0499 4255332, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ 04672 204125, വെള്ളരിക്കുണ്ട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് 04672 245100, കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് 0499 4257541, ബന്തടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് 0499 4205364, ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസ് 0499 4261950, കുമ്പള എക്‌സൈസ് റെയിഞ്ച് ഓഫീസ് 0499 8213837, ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് റെയിഞ്ച് ഓഫീസ  0467 2204533, നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഓഫീസ് 0467 2283174, മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് 0499 8273800.