അമിത വില ഈടാക്കിയ ഇറച്ചി കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം : അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകള്‍ക്കെതിരെ കേസെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച 64 കടകള്‍ക്ക് നോട്ടീസ് നല്കി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ വില നിശ്ചയിച്ച് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ കച്ചവടം നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി