കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ആശ്വാസമായി സഹകരണ മേഖല

post

1500 കോടി രൂപയുടെ വായ്പാ പദ്ധതി

തിരുവനന്തപുരം : നബാര്‍ഡ് കേരള ബാങ്കിന് വകയിരുത്തിയ 1500 കോടി രൂപ സംസ്ഥാനത്തെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ക്കും വിവിധ കാര്‍ഷിക മേഖലകളിലുള്ളവര്‍ക്കും വായ്പയായി നല്‍കും. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്.
ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ MSME വ്യവസായം (200-225 കോടി), കൃഷി (800-900 കോടി), മൃഗസംരക്ഷണം ക്ഷീരവികസനം (250-300 കോടി), മത്സ്യം (125-150 കോടി) രൂപ വീതമാണ് വായ്പ അനുവദിക്കുന്നത്. വായ്പകള്‍ ജൂണ്‍ 15നകം ഗുണഭോക്താക്കളിലെത്തിക്കും.
ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാതലത്തില്‍ അതാത് വകുപ്പ് മേധാവികള്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍, കേരള ബാങ്ക് ജില്ലാതല ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതി ഉണ്ടാകും.