ഇഗ്‌നോയുടെ വിദൂര പഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

post

കൊല്ലം : മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചടയമംഗലം നീര്‍ത്തട വികസന പരിപാലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ഈ മാസം ആരംഭിക്കുന്ന വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വര്‍ഷ ഡിപ്ലോമ (ഡിബ്ല്യൂഎം), വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റിലുള്ള (സിഡബ്ല്യുഎച്ച്എം) ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്ലാന്റേഷന്‍ മാനേജ്‌മെന്റിലുള്ള (പിജിഡിപിഎം) ഒരു വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ വിദൂര പഠന കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു/ തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പിയാണ് ഡിപ്ലോമ കോഴ്‌സില്‍ ചേരുന്നതിനുള്ള യോഗ്യത.  12,200 രൂപയാണ് കോഴ്‌സ് ഫീസ്.  ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍, ഗ്രാമീണ മേഖലയില്‍ നിന്ന് വരുന്നവര്‍ എന്നിവര്‍ക്ക് ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്/ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ 50 ശതമാനം ഫീസിളവ് ലഭിക്കും.

പത്താം ക്ലാസ് പാസ്സ് അല്ലെങ്കില്‍ ബി.പി.പിയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ചേരുന്നതിനുള്ള യോഗ്യത.  2400 രൂപയാണ് ഫീസ്.  

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യ യോഗ്യതയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിനുള്ള യോഗ്യത.  6800 രൂപയാണ് കോഴ്‌സ് ഫീസ്.

സ്റ്റഡി സെന്റര്‍ കോഡ്  40025 പി, റീജിയണല്‍ സെന്റര്‍ കോഡ്  40.  അപേക്ഷകള്‍ 31നു മുമ്പ്  http://www.ignou.ac.in ല്‍ ഓണ്‍ലൈനായി നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: സംസ്ഥാന നീര്‍ത്തട വികസന പരിപാലന കേന്ദ്രം, ചടയമംഗലം, കൊല്ലം.  ഫോണ്‍  04742475051, 04712476020, 9446446632, ഇമെയില്‍   iwdmkerala@gmail.com, തിരുവനന്തപുരം മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ്,  ഫോണ്‍  04712339899, ഇഗ്‌നോ റീജിയണല്‍ സെന്റര്‍, തിരുവനന്തപുരം.  ഫോണ്‍  04712344113, 2344121, 2344115.