പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ

post

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകി ദമ്പതികൾ. പെരിഞ്ഞനം പോളശ്ശേരി പ്രേമൻ-വിജയലക്ഷ്മി ദമ്പതികളാണ് തങ്ങളുടെ ഒരു മാസത്തെ പെൻഷൻ തുകയായ 41,867 രൂപ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയ്ക്ക് കൈമാറിയത്. പി ഡബ്ള്യു ഡിയിൽ നിന്ന് വിരമിച്ച പ്രേമൻ 15,407 രൂപയും പെരിഞ്ഞനം ഈസ്റ്റ് യു പി സ്‌കൂളിലെ അധ്യാപികയായിരുന്ന വിജയലക്ഷ്മി 26,460 രൂപയുമാണ് നൽകിയത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത്, സെക്രട്ടറി പി സുജാത, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ ഐ വി സുധീർ കുമാർ എന്നിവർ പങ്കെടുത്തു.