അതിര്‍ത്തിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് യാത്രാ പാസ് അനുവദിച്ചു

post

പാലക്കാട് : വാളയാര്‍ അതിര്‍ത്തിയില്‍ ജില്ലാ കലക്ടറുടെ യാത്രാ പാസിന്റെ അഭാവത്തില്‍ ഇന്നലെ വരെ(മെയ് 10) ഉള്‍പ്പെട്ടവര്‍ക്കും കഴിഞ്ഞ ദിവസം(മെയ് 9) കോയമ്പത്തൂരിലെ താല്‍ക്കാലിക വാസസ്ഥലത്തേക്ക് മാറിയവര്‍ക്കുമായി യാത്ര പാസ് നല്‍കിയതായി പാലക്കാട് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിലവില്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് പാസ് നല്‍കുന്നത്. ഇന്ന് (മെയ് 11) മുതല്‍ കൃത്യമായ തിയതിയും സമയവും ഉള്‍പ്പെട്ട ജില്ലാ കലക്ടറുടെ യാത്ര പാസ് ഇല്ലാതെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് യാത്രാനുമതി ഉണ്ടായിരിക്കില്ല എന്നും അതിര്‍ത്തിയില്‍ എത്തിയ ശേഷം പാസ് അനുവദിക്കുകയില്ലായെന്നും ജില്ല കലക്ടര്‍ അറിയിച്ചിട്ടുണ്ട്.