കോവിഡ് 19 : ജില്ലയില്‍ പുതുതായി 2514 പേര്‍ രോഗനിരീക്ഷണത്തില്‍

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി  2514 പേര്‍  രോഗനിരീക്ഷണത്തിലായി. 2379 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  3626 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി  11 പേരെ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 17പേരും ജനറല്‍ ആശുപത്രിയില്‍ 08 പേരും  ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 2 പേരും  എസ്.എ.റ്റി ആശുപത്രിയില്‍ 5 പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍  09 പേരും ഉള്‍പ്പെടെ 41 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

* ഇന്നലെ  76 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്നലെ ലഭിച്ച  88 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

കൊറോണ കെയര്‍ സെന്ററുകള്‍

* കരുതല്‍ നിരീക്ഷണത്തിനായി വിവിധ കൊറോണോ കെയര്‍ സെന്ററുകളില്‍ 392 പേരെ താമസിപ്പിച്ചിട്ടുണ്ട്.

വാഹന പരിശോധന

* അമരവിള, കോഴിവിള, ഇഞ്ചിവിള,ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പില്‍, മടത്തറഎന്നിവിടങ്ങളിലായി 6,556 വാഹനങ്ങളിലെ 12,259 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 297 കാളുകളും ദിശ കാള്‍ സെന്ററില്‍ 85 കാളുകളുമാണ് ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 139 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  25,379പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -4059

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -3626

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -41

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -392

5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -2514