ജില്ല കോവിഡ് രോഗവിമുക്തം

post

*ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്ന്*

കാസര്‍ഗോഡ് : ഏറ്റവും അവസാന കോവിഡ് രോഗിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ജില്ല കോവിഡ് വിമുക്തമായി. ഫെബ്രുവരി മൂന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ 178 രോഗികളാണ് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഒരോറ്റ രോഗിമാത്രമേ ജില്ലയില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടാംഘട്ടത്തിലാണ് 177 രോഗബാധിതര്‍ ഉണ്ടായത്. ആകെയുളള രോഗബാധിതരില്‍ 108 പേരും വിദേശത്തു നിന്ന് വന്നരാണ്.ചെമ്മനാട് പഞ്ചായത്തില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായത്-39 പേര്‍.കാസര്‍കോട് നഗരസഭാ-34,ചെങ്കള -25,മൊഗ്രാല്‍പൂത്തൂര്‍-15,ഉദുമ-14,മധൂര്‍-13,മുളിയാര്‍-എട്ട്,, കാഞ്ഞങ്ങാട് നഗരസഭാ-ഏഴ, പള്ളിക്കര -ആറ്, കുമ്പള,അജാനൂര്‍-നാല് വീതം,ബദിയടുക്ക-മൂന്ന്, പുല്ലൂര്‍-പെരിയ-രണ്ട്,പൈവളിഗൈ,പടന്ന,മംഗല്‍പ്പാടി,മീഞ്ച-ഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗിബാധിതരുടെ കണക്ക്