ആദിവാസി കോളനിയില്‍ പോലീസ് വനിതാ സെല്ലിന്റെ വൈറസ് പ്രതിരോധ ബോധവത്ക്കരണം

തൃശൂര്‍ : ആദിവാസി കോളനിയില്‍ പോലീസ് വനിതാ സെല്ലിന്റെ വക വൈറസ് ബോധവല്‍ക്കരണം. തൃശൂര്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എസ്. സിന്ധുവിന്റെ നേതൃത്വത്തിലാണ് പീച്ചി താമരവെള്ളച്ചാല്‍ ആദിവാസി കോളനി സന്ദര്‍ശിച്ചത്. കോവിഡ്-19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കേണ്ടതിന്റേയും മാസ്‌ക് ധരിക്കേണ്ടതിന്റേയും ആവശ്യകതയും ഉള്‍പ്പെടെ വൈറസ് ബാധയില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ട എല്ലാ സുരക്ഷാമാര്‍ഗ്ഗങ്ങളെയും പറ്റി കോളനി നിവാസികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സുകള്‍ നല്‍കി. ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ഉദയചന്ദ്രിക, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീദേവി, ഷേര്‍ളി, എന്നിവരും പങ്കെടുത്തു.