കുടുംബശ്രീയിലെ കുറഞ്ഞ വരുമാനക്കാർ നൽകിയത് 2.40 ലക്ഷം രൂപ

തൃശ്ശൂര്‍: കോവിഡ്-19 ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ കരാർ വേതനത്തിൽ ജോലി ചെയ്യുന്ന ബ്ലോക്ക് കോർഡിനേറ്റർമാർ, സ്നേഹിത-ഓഫീസ് ജീവനക്കാർ എന്നിവരിൽ നിന്നും തനതു മാസശമ്പളത്തിന്റെ ഇരുപത് ശതമാനം വീതം സമാഹരിച്ച് 2,40,600 രൂപ സംഭാവന ചെയ്തു. ആതിര സി. നാരായണൻ, രജിത സതീഷ്, നവീൻ സി. എൻ., വിശ്വജിത്ത് എന്നിവർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന് തുക കൈമാറി. കളക്ടറുടെ ചേംബറിൽ വെച്ച് നടന്ന യോഗത്തിൽ തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ്, ചീഫ് വീപ് കെ. രാജൻ, പോലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. വി. ജ്യോതിഷ്കുമാർ എന്നിവർ പങ്കെടുത്തു.