ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചു

post

തൃശൂര്‍ : കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ജില്ലയിലെ ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 315 ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണമാണ് പുനരാരംഭിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ തൊഴിലാളികള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തുന്നു.

വടക്കാഞ്ചേരി ചരല്‍പറമ്പിലെ ഫ്‌ളാറ്റ് നിര്‍മ്മാണ പ്രവൃത്തി ഏപ്രില്‍ 20ന് തുടങ്ങിയിരുന്നു. ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനായി 60 അതിഥി തൊഴിലാളികള്‍ തൊഴിലിടങ്ങളോട് ചേര്‍ന്ന് താമസിച്ചിരുന്നു. ഇവരെ ഉപയോഗിച്ചാണ് നിര്‍മ്മാണം പുരോഗിമിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 30 പേരെ നിയോഗിച്ചാണ് പണി നടത്തുന്നത്. പരമാവധി അസംസ്‌കൃത വസ്തുകള്‍ കൊണ്ടുവന്ന് പണി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി ജില്ലാ ലൈഫ് മിഷന്‍ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസ് പറഞ്ഞു.