ക്വാറന്റൈന്‍ സൗകര്യമൊരുക്കി പുന്നയൂര്‍ക്കുളം പഞ്ചായത്ത്

തൃശൂര്‍ : അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ നാട്ടിലേക്ക് വരുന്നവര്‍ക്ക് നിരീക്ഷണത്തിലിരിക്കാന്‍ സൗകര്യമൊരുക്കി പുന്നയൂര്‍ക്കുളം പഞ്ചായത്ത്. കഴിഞ്ഞ ദിവസങ്ങളിലായി ആറ് പേര്‍ എത്തിയിട്ടുണ്ട്. അഞ്ചുപേര്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഒരാള്‍ പഞ്ചായത്ത് പ്രതിഭാ കോളേജില്‍ ഒരുക്കിയ ക്വാറന്റൈനിലാണുള്ളത്. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി സുഹൃത്തുക്കള്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അസൗകര്യം ഉള്ളവര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ടെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു.