പോളിടെക്‌നിക് സപ്‌ളിമെന്ററി പരീക്ഷ : സൂപ്പർ ഫൈനോടുകൂടി മാർച്ച് 26 വരെ അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം വിവിധ പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനം നേടിയവരും എന്നാൽ ഇതുവരെ ഡിപ്ലോമ വിജയിക്കാത്തവരുമായ എല്ലാ വിദ്യാർത്ഥികൾക്കും (2015, 2016. 2017 വർഷങ്ങളിൽ അഡ്മിഷൻ നേടിയവർ ഉൾപ്പെടെ) സപ്‌ളിമെന്ററി വിഷയങ്ങൾ 2025 ഏപ്രിൽ പരീക്ഷയോടൊപ്പം എഴുതാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഫൈനോടുകൂടി മാർച്ച് 24 വരെയും സൂപ്പർ ഫൈനോടുകൂടി മാർച്ച് 26 വരെയും പരീക്ഷയ്ക്കായി രജിസ്‌റ്റർ ചെയ്യാം. വിശദ വിവരങ്ങൾ: www.sbte.kerala.gov.in