കോവിഡ് 19 : ജില്ലയില്‍ 2789 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി  202 പേര്‍  രോഗനിരീക്ഷണത്തിലായി.154 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

 * ജില്ലയില്‍  2789 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 07 പേരെ പ്രവേശിപ്പിച്ചു . 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22പേരും ,ജനറല്‍ ആശുപത്രിയില്‍ 09 പേരും , ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാളും ,എസ്.എ.റ്റി ആശുപത്രിയില്‍ 4പേരും, വിവിധ സ്വകാര്യ ആശുപത്രികളില്‍  13 പേരും ഉള്‍പ്പെടെ 49 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.  ഇന്നലെ 81 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച  104 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

കൊറോണ കെയര്‍ സെന്ററുകള്‍

* കരുതല്‍ നിരീക്ഷണത്തിനായി മാര്‍ ഇവാനിയോസ് ഹോസ്റ്റലില്‍ 67 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പില്‍, മടത്തറഎന്നിവിടങ്ങളിലായി 6603 വാഹനങ്ങളിലെ  11177 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 280 കാളുകളും ദിശ കാള്‍ സെന്ററില്‍ 110 കാളുകളുമാണ് ഇന്നലെ എത്തിയത്.

* മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന  11 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 455 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  24162 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  2905

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -2789

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -49

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -67

5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -202

വിദേശത്തു നിന്നും മടങ്ങി എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമായി.