കോവിഡ് 19 : ജില്ലയില്‍ നിരീക്ഷണത്തിലുളളത് 688 പേര്
തൃശൂര്‍ : ജില്ലയില്‍ വീടുകളില്‍ 676 പേരും ആശുപത്രികളില്‍ 12 പേരും ഉള്‍പ്പെടെ ആകെ 688 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (മെയ് 6) നിരീക്ഷണത്തിന്റെ ഭാഗമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.ബുധനാഴ്ച (മെയ് 6) 12 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1315 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1303 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 261 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവര്‍, കച്ചവടക്കാര്‍, പോലീസ്, റേഷന്‍കടയിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുളളവര്‍, അന്തര്‍സംസ്ഥാന യാത്രക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുളളവരുടെ സാമ്പിളുകളാണ് ഇപ്രകാരം പരിശോധനയ്ക്ക് അയച്ചത്.
346 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (മെയ് 6) 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി.ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 1592 പേരെയും മത്സ്യചന്തയില്‍ 784 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 48 പേരെയും മറ്റ് പഴവര്‍ഗ്ഗ മാര്‍ക്കറ്റില്‍ 114 പേരെയും സ്ക്രീന്‍ ചെയ്തു.ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേലൂര്‍, പൂത്തോള്‍, അയ്യന്തോള്‍ എന്നീ മേഖലകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.