ചുമട്ടുതൊഴിലാളിയുടെ വക ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ

തൃശൂര്‍ : ചുമട്ടുതൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നല്‍കി. നിത്യജീവിതത്തിന് പ്രയാസപ്പെട്ടിരുന്ന കുന്നംകുളം ബസ് സ്റ്റാന്റിലെ ചുമട്ടുതൊഴിലാളി കെ വി സത്യനാണ് ഒരു ലക്ഷം രൂപ നല്‍കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഏറ്റുവാങ്ങി. സത്യന് 2 മാസം മുന്‍പ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പഴകിയ വീട് പൊളിച്ച് മാറ്റി പുതിയ വീട് നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സത്യന്‍. വീടു പണിയാന്‍ തീരുമാനിച്ച സ്ഥലത്തു വെച്ചാണ് സത്യന്‍ ചെക്ക് കൈമാറിയത്. ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു ചുമടെടുപ്പ്.