ദുരിതാശ്വാസ നിധിയിലേക്ക് അങ്കണവാടി കുരുന്നുകളുടെ സംഭാവന

തൃശൂര്‍ : ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് 26 ലെ 105മത് നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങള്‍ എല്ലാം ചേര്‍ത്ത് 3150 രൂപയാണ് സംഭാവനയായി നല്‍കിയത്. അങ്കണവാടി ലീഡര്‍ ശ്രീയ സന്ദീപിന്റെ നേതൃത്വത്തിലാണ് കുഞ്ഞുങ്ങള്‍ പണം സ്വരൂപിച്ചത്. നഗരസഭ ചെയര്‍പേഴ്സന്‍ എം. രതി ടീച്ചര്‍ക്ക് തുക കൈമാറി. നഗരസഭ അഗതി ക്യാമ്പിലെ അന്തേവാസികള്‍ക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കിയ മാസ്‌കുകള്‍ അങ്കണവാടിയില്‍ വെച്ച് തന്നെ നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍ ഏറ്റുവാങ്ങി. അങ്കണവാടി ടീച്ചര്‍ ആഗ്നസ് ലാസര്‍, ഹെല്‍പ്പര്‍ കെ. എ സരിത, അങ്കണവാടി ഏരിയ ലെവല്‍ മോണിറ്ററിംങ് കമ്മിറ്റി കണ്‍വീനര്‍ ഹരിദാസന്‍ പനമ്പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.