സഹകരണ ജീവനക്കാരുടെ ക്ഷേമനിധി അംഗങ്ങള്‍ക്ക് സഹായധനം

post

തിരുവനന്തപുരം :സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാര്‍ക്ക് സഹായധനം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വേതനം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കും അടച്ചു തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണ് കുറവ് എന്ന നിരക്കില്‍ പലിശരഹിത ധനസഹായം നല്‍കും. തിരിച്ചടവ് പരമാവധി 24 മാസഗഡുക്കളായിരിക്കും. 30,000 അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനകരമാകും. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പ് കുടിശ്ശിക 131 കോടി രൂപ പൂര്‍ണമായും വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.