ജില്ലയില്‍ ഇന്നലെ സാമൂഹ്യ അടുക്കളകളില്‍നിന്ന് 5,711 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്കി

മലപ്പുറം : ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹ്യ അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (മെയ് ഒന്ന്) 6,456 പേര്‍ക്ക് ഉച്ച ഭക്ഷണം നല്കി. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍ അഗതികള്‍ എന്നിവരുള്‍പ്പടെ 5,711 പേര്‍ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തത്. 2,647 പേര്‍ക്ക് അത്താഴവും 453 പേര്‍ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 3,434 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 3,204 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 288 പേര്‍ക്ക് പ്രാതലും 1,889 പേര്‍ക്ക് അത്താഴവും നല്കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,022 ഉച്ചഭക്ഷണ പൊതികളില്‍ 2,507 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 165 പേര്‍ക്ക് പ്രാതലും 758 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്കി.