ബിരിയാണി വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക്

post

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി കാറളത്തെ എഐവൈഎഫ് പ്രവർത്തകർ സ്വീകരിച്ചത് വ്യത്യസ്തമായ മാർഗ്ഗം. ബിരിയാണി തയ്യാറാക്കി വീടുകളിൽ എത്തിച്ച് അതിൽ നിന്ന് ലഭിച്ച ലാഭം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇങ്ങനെ ലഭിച്ച 25,210 രൂപ ഗവ. ചീഫ് വിപ് കെ. രാജന് കൈമാറി. റഷീദ് കാറളം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. കെ. ഉദയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.