മാണിക്കത്തിന്റെ പെന്‍ഷന്‍ തുക ദുരിതാശ്വസ നിധിയിലേക്ക്
 
                                                കാസര്‍ഗോഡ് :  ഹൊസ്ദുര്‍ഗ് ധൂമാവതി അമ്പലത്തിനു സമീപം  പരേതനായ സ്വതന്ത്ര്യ സമര സേനാനി എ. വി  അമ്പാടി യുടെ ഭാര്യ മാണിക്കം  ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 13200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൈമാറി.  മാണിക്കത്തിന്റെ കൊച്ചുമക്കളായ അഭിരാമും  അനാമികയും ചേര്‍ന്ന്  1000 രൂപ വീതവും  സംഭാവന ചെയ്തു.










