വൃക്കരോഗികള്‍ക്ക് മരുന്നു നല്‍കി

തൃശൂര്‍ : ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വൃക്കരോഗികള്‍ക്കുള്ള മരുന്ന് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം വി പ്രശാന്തന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എ ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുല്‍ ജി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. വാസുദേവന്‍ വിഷയം അവതരിപ്പിച്ചു.