ക്ഷയരോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ജില്ലാതല ഹെല്‍പ് ലൈന്‍

post

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷയരോഗ ചികിത്സാ സൗകര്യങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ജനറല്‍ ആശുപത്രികള്‍, ടി.ബി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കി.  ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളില്‍ നിന്ന് രോഗബാധിതര്‍ക്ക് നല്‍കുന്നു. പനി, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവര്‍ കഴിയുന്നതും വേഗം ആശുപത്രിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസറെ കാണണം.  ക്ഷയരോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജില്ലാതല കോള്‍ സെന്ററുകളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ബന്ധപ്പെടാം.  അടിയന്തര സാഹചര്യത്തില്‍ ക്ഷയരോഗബാധിതരുടെ സംശയനിവാരണത്തിന് സംസ്ഥാനതലത്തില്‍ ഡോക്ടറുടെ സേവനത്തിന് 9288809192 ല്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം.  

ജില്ലാതല കോള്‍സെന്ററുകളുമായി ബന്ധപ്പെടേണ്ട നമ്പര്‍: തിരുവനന്തപുരം - 9847820633, കൊല്ലം - 9446209541, പത്തനംതിട്ട - 9846346637, ആലപ്പുഴ - 9495645192, കോട്ടയം - 9544170968, ഇടുക്കി - 9400847368, എറണാകുളം - 9495748635, തൃശൂര്‍ - 9349032386, പാലക്കാട് - 9746162192, മലപ്പുറം - 9048349878, കോഴിക്കോട് - 9605006111, വയനാട് - 9847162300, കണ്ണൂര്‍ - 9447229108, കാസര്‍ഗോഡ് - 9495776005.