സര്‍ക്കാരിന്റെ സൗജന്യ കിറ്റ് രണ്ടാംഘട്ട വിതരണം 27 മുതല്‍, 17 ഇനം സാധനങ്ങള്‍ ലഭിക്കും

post

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടം 27ന് ആരംഭിക്കും. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.  ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, പയര്‍ ഒരു കിലോ, കടല ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, തേയില 250 ഗ്രാം, ആട്ട രണ്ടു കിലോ, റവ/ നുറുക്ക് റവ  ഒരു കിലോ, മുളകുപൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഉലുവ 100 ഗ്രാം, കടുക് 100 ഗ്രാം, സോപ്പ് രണ്ടെണ്ണം, സണ്‍ഫ്‌ളവര്‍ ഓയില്‍ ഒരു ലിറ്റര്‍, ഉഴുന്ന് ഒരു കിലോ എന്നിങ്ങനെയാണ് കിറ്റിലെ സാധനങ്ങള്‍. മുന്‍ഗണനാ വിഭാഗം പിങ്ക് കാര്‍ഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ്  കിറ്റ് നല്‍കുന്നത്.  അന്ത്യോദയ വിഭാഗം മഞ്ഞ കാര്‍ഡുള്ള  5.77 ലക്ഷം കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തിരുന്നു.  രണ്ടാം ഘട്ട വിതരണത്തിന് ശേഷമായിരിക്കും മറ്റു കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുക. പിങ്ക് റേഷന്‍ കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം 0 - ഏപ്രില്‍ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന രീതിയിലായിരിക്കും വിതരണം.