71.5 കിലോ പഴകിയ മത്സ്യം പിടികൂടി

തൃശൂര്‍ : അഴീക്കോട് മുതല്‍ കയ്പമംഗലം വരെ ഫിഷറീസ് വകുപ്പും, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 71.5 കിലോ പഴകിയ മത്സ്യം പിടികൂടി. 15 ഫിഷ് സ്റ്റാളുകളില്‍ നിന്നായി പഴക്കം ചെന്ന അയില വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. അമിതമായ തോതില്‍ കേടായ മത്സ്യം വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഗന്ധ കുമാരി അറിയിച്ചു. പരിശോധനയില്‍ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ കൃഷ്ണപ്രിയ, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എം.അന്‍സില്‍, ഫിഷറീസ് അസിസ്റ്റന്റ് വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുത്തു.