കിറ്റ് വിതരണം 27ന്

post

തിരുവനന്തപുരം : ജില്ലയിലെ മുന്‍ഗണന കാര്‍ഡുടമകള്‍ക്കുള്ള ( പിങ്ക് കാര്‍ഡ്) അതിജീവന കിറ്റിന്റെ വിതരണം ഈ മാസം 27 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കന്നതിന്റെ ഭാഗമായി അക്കങ്ങളുടെ ക്രമത്തിലാണ് റേഷന്‍ വിതരണം നടത്തുന്നത്. 0 ത്തില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്ക് 27-ന് കിറ്റ് നല്‍ക്കും. 1 ല്‍ അവസാനിക്കുന്നവര്‍ക്ക് 28നും, 2 ന് 29, 3 ന് 30, 4 ന് മെയ് 2, 5 ന് മെയ് 3, 6ന് മെയ് 4 , 7 ന് മെയ് 5, 8 ന് മെയ് 6, 9 ന് മെയ് 7 എന്നിങ്ങനെയാണ് കിറ്റ് വാങ്ങാനുള്ള തീയതികളുടെ ക്രമം. നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളില്‍ തന്നെ കിറ്റ് വാങ്ങാന്‍ ഗുണഭോക്താക്കള്‍ ശ്രമിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  സ്വന്തം റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍  തങ്ങളുടെ വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ശേഷം അടുത്തുള്ള റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാവുന്നതാണ്.