കടകള്‍ തുറക്കാന്‍ അനുമതി

post

തിരുവനന്തപുരം: മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പരിധിക്കുപുറത്ത് ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഉത്തരവായി. എന്നാല്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെയും മാര്‍ക്കറ്റ് കോപ്ലക്സുകളിലെയും ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരമുള്ള കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. അതുപോലെ മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം ജോലിക്കാര്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. എല്ലാവരും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും മറ്റ് ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം.