കോവിഡ് പ്രതിരോധം; ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി

post

കോട്ടയം : കോവിഡ് -19 സ്ഥിരീകരിച്ച മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ നത്തിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലിയിരുത്തി.

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും കോട്ടയം മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിലും രോഗം സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന മേഖലകളിലും (കണ്ടെയന്‍മെന്റ് സോണ്‍) അതീവ ജാഗ്രത പുലര്‍ത്താനും തീരുമാനമെടുത്തു. മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവത്കരണവും കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തോമസ് ചാഴികാടന്‍ എം.പി.,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാലി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.