കെ.എ.എസ് മെയിന്‍സ് പരീക്ഷാ പരിശീലനം

post

തിരുവനന്തപുരം:  മണ്ണന്തല, അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയില്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് മെയിന്‍സ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതല്‍ 30 വരെ അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലും മണ്ണന്തലയിലുള്ള ഓഫീസിലും അപേക്ഷാഫോറം ലഭിക്കും. അക്കാഡമിയില്‍ കെ.എ.എസ്. പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം നേടിയവര്‍ക്ക് 11 മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇല്ലാതെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള റഗുലര്‍ ബാച്ചില്‍ രാവിലെ എട്ടു മുതല്‍ ഒന്നുവരെയാണ് ക്ലാസ്സ്. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ബാച്ചില്‍  രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലുവരെയാണ് ക്ലാസ്. ഫീസ്: 16,480 (ജി.എസ്.റ്റി ഉള്‍പ്പെടെ) (പുതിയ അഡ്മിഷന്‍.  14,280 (ജി.എസ്.റ്റി ഉള്‍പ്പെടെ) പ്രിലിംസ് അഡ്മിഷനെടുത്തവര്‍ക്ക്). ഫോണ്‍: 04712313065, 2311654, 8281098867