സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുകമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലീല

തൃശൂര്‍ : തനിക്ക് ലഭിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുകയുടെ പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് പുന്നയൂര്‍ക്കുളംകാരിയായ ലീല. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചമ്മണ്ണൂര്‍ നിവാസിയായ പട്ടേരുവളപ്പില്‍ ലീലയാണ് സാമ്പത്തിക പ്രയാസത്തിനിടയിലും തന്റെ പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അവിവാഹിതര്‍ക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷനാണ് ലീലയ്ക്ക് ലഭിച്ചത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് ലീലേച്ചിയുടെ വീട്ടില്‍ എത്തി തുക ഏറ്റു വാങ്ങി.