തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി

post

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. ജില്ലാ കളക്ടർ നൽകിയ ശുപാർശ പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിലെ കളിപ്പാംകുളം, അമ്പലത്തറ വാർഡുകൾ മാത്രം ഹോട്ട് സ്പോട്ടായി നിലനിർത്താൻ തീരുമാനമായി.  കോർപ്പറേഷനിലെ മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് കാറ്റഗറിയിലുള്ള പ്രദേശങ്ങൾക്കുള്ള ഇളവുകൾ പ്രാബല്യത്തിൽ വരും.