പാളയിലൊരുക്കിയ ഗ്രോബാഗുമായി കുടുംബശ്രീ

തൃശൂര്‍ : കുടുംബശ്രീ പ്രവര്‍ത്തകരുടെ പാളയിലൊരുക്കിയ ഗ്രോ ബാഗുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടമ്മമാര്‍ക്ക് നിരവധി ടാസ്‌ക്കുകളാണ് കുടുംബശ്രീ നല്‍കിയത്. അതിലൊന്നായിരുന്നു പാളകൊണ്ടുള്ള ഗ്രോബാഗ്. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങള്‍ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രക്യതി ദത്തമായ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരാശയം ഉരുത്തിരിഞ്ഞത്. കവുങ്ങിന്‍ പാളകള്‍ സുലഭമായി ലഭിക്കുകയും വാട്ട്‌സ് ആപ്പ് വഴി ഗ്രോ ബാഗ് ഉണ്ടാക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തത് മൂലം ഒരുപാടാളുകള്‍ ഗ്രോ ബാഗുകള്‍ ഉണ്ടാക്കുകയും വിജയിപ്പിക്കുകയും ചെയ്തു