പഴകിയ മത്സ്യം പിടികൂടി
 
                                                കാസര്‍ഗോഡ് :  ഗുജറാത്തില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക്  കടത്തുകയായിരുന്നു 10 ടണ്‍ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി. ഇന്നലെ (ഏപ്രില്‍ 22) ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിലാണ് പിടികൂടിയത്.   പിടികൂടിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈല്‍ അക്വാ ലാബില്‍  പരിശോധിച്ചു.  പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടില്ലെന്ന് വ്യക്തമായി.  ഏറെ പഴക്കമുള്ള തിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ട്  ഭക്ഷ്യയോഗ്യമല്ല.    അയക്കുറ, സ്രാവ്, ചൂര മീന്‍ ഉള്‍പ്പടെ ഇരുപതോളം ഇനത്തില്‍പ്പെട്ട മത്സ്യമാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. 320 പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.  പിടിച്ചെടുത്ത മത്സ്യം മടിക്കൈയിലെ  സംസ്‌കരണ കേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിക്കുമെന്ന്   ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍  കെ.ജെ ജോസഫ്, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ മുസ്തഫ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍             പി.വി സതീശന്‍, സീനിയര്‍ പ്രോപര്‍ട്ടി ഇന്‍സ്പെക്ടര്‍ ടി പി ഭാസ്‌ക്കരന്‍  എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.










