വണ്ടൂർ, നിലമ്പൂർ വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വേഗത്തിലാക്കാൻ റവന്യു മന്ത്രി എ.പി അനിൽകുമാർ നിർദ്ദേശം നൽകി. വണ്ടൂർ ടൗൺ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകും. 14 കോടിയുടെ ഭരണാനുമതി ലഭിച്ച നിലമ്പൂർ റവന്യൂ ടവർ പദ്ധതിയുടെ ധനകാര്യ അനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉന്നതതലത്തിൽ ചർച്ച ചെയ്തു പരിഹരിക്കും.
നിലമ്പൂർ ജില്ലാ ആശുപത്രി വികസനത്തിന് സമീപത്തെ സ്കൂളിന്റെ 33 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും തദ്ദേശ പ്രതിനിധികളുമായി ചർച്ച നടത്തി പരിഹാരം കാണും. യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു









