വിബി-ജി റാം ജി പദ്ധതി: വേഗത്തിലുള്ള നിർവഹണത്തിനും തൊഴിൽ നൈപുണ്യത്തിനും ഊന്നൽ നൽകണമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ‌

post

കേന്ദ്ര സർക്കാരിന്റെ 'വിബി-ജി റാം ജി' (VB-G RAM G) പദ്ധതി കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മലപ്പുറം പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എം.പി ഇക്കാര്യം നിർദ്ദേശിച്ചത്.


മുൻകാല തൊഴിലുറപ്പ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, നാടിന്റെ ആസ്തി വികസനത്തിനും നിർമാണാത്മക പ്രവർത്തനങ്ങൾക്കുമാണ് പുതിയ പദ്ധതി കൂടുതൽ മുൻഗണന നൽകുന്നത്. സാങ്കേതിക തികവോടെയുള്ള പ്രവൃത്തികൾ നടപ്പിലാക്കേണ്ടതിനാൽ തൊഴിലാളികളുടെ നൈപുണ്യം വർദ്ധിപ്പിക്കാൻ മുൻഗണന നൽകും. തുടക്കത്തിൽ 318 ആയിരുന്ന പ്രവൃത്തികൾ വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം 375 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.


ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ, ഉപജീവനമാർഗങ്ങൾ, ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് വിഭാ​ഗങ്ങളായാണ് പ്രവർത്തന മേഖലകൾ നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നിർവഹണത്തിൽ ആവശ്യമായ എല്ലാ നയപരമായ പിന്തുണയും കേന്ദ്ര തലത്തിൽ നൽകുമെന്ന് എം.പി വ്യക്തമാക്കി. യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.