ഫെസ്റ്റിവൽ ഓഫ് കേരളം: ആഘോഷ പരിപാടികൾക്ക് തുടക്കം

post

കേരളത്തിന്റെ ഏഴ് പതിറ്റാണ്ടുകാലത്തെ അഭിമാനകരമായ യാത്രയ്ക്ക് ആഘോഷപ്പകിട്ടേകി സംസ്ഥാന സർക്കാരിന്റെ ‘ഫെസ്റ്റിവൽ ഓഫ് കേരളം’ പരിപാടികൾക്ക് തുടക്കമായി. സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ടൊവിനോ തോമസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.