2027 ലെ സർക്കാർ കലണ്ടർ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു

post

2027 ലെ സർക്കാർ കലണ്ടറിന്റെ പ്രകാശനം ആലുവയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ഫോറം ഓഫീസുകളിലും ലഭ്യമാക്കിയിരിക്കുന്ന കലണ്ടറിന് 40 രൂപയാണ് വില. പത്തെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമായി ലഭിക്കും.  ആദ്യമായാണ് ഇത്രയും നേരത്തെ കലണ്ടർ വിതരണം ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.  ആകർഷകമായ നീല ഷേഡിൽ തയ്യാറാക്കിയിരിക്കുന്ന ഈ കലണ്ടറുകൾ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും വാങ്ങാവുന്നതാണ്.  പ്രകാശന ചടങ്ങിൽ അച്ചടിവകുപ്പ് ഡയറക്ടർ വി.ജയകുമാർ, പൊതുഭരണ വകുപ്പ് കോ-ഓർഡിനേഷൻ അഡീഷണൽ സെക്രട്ടറി അനിൽ ജോണി എന്നിവരും പങ്കെടുത്തു.