സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
സഹകരണ വകുപ്പിലെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ സേവനമനുഷ്ഠിക്കുന്ന എ & ഇ ഇൻസ്പെക്ടർമാർ, സെയിൽസ് ഓഫീസർമാർ, കേരള ബാങ്ക് ആർബിട്രേറ്റർമാർ എന്നിവർക്കായി 2026 ഒക്ടോബർ 7-ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി ബഹു. സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ലിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ ശ്രീ . അനു എസ്. നായർ ഐ.എ.എസ്., അഡീഷണൽ രജിസ്ട്രാർമാർ തുടങ്ങിയവർ പങ്കെടുത്തു.










