ഗവർണർ 'അറ്റ് ഹോം' നടത്തി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവനിൽ വൈകിട്ട് വിരുന്നൊരുക്കി. മന്ത്രി സി പി ജോൺ, മേയർ വി വി രാജേഷ്, സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർ, പി തങ്കപ്പൻ പിള്ള, കെ രാഘവൻ നാടാർ, പത്മശ്രീ ജേതാക്കളായ ഡോ കെ ഓമനക്കുട്ടി, ഡോ ജി ശങ്കർ, കൊല്ലക്കൽ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, യു എ ഇ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കര - നാവിക - വ്യോമ സേന ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. ചടങ്ങിൽ കേരള കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാർ സംഗീത പരിപാടി അവതരിപ്പിച്ചു.











