ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ തൂഫാനാകണം: മന്ത്രി ബിന്ദു കൃഷ്ണ
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ തൂഫാന്‍വാരിയേഴ്സ് ആകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക്ക് മികവിനൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വരൂപീകരണത്തിനും അദ്ധ്യാപകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. നിര്‍മിതബുദ്ധി തുറന്നിടുന്ന അവസരങ്ങള്‍ കരുതലോടെ ഉപയോഗിക്കണം. ലഹരിഉപയോഗം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണം. ലഹരിക്കടിമപ്പെടുന്ന സഹപാഠികളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണം. സര്‍ക്കാരിന്റെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ എസ് പി സി മുഖ്യപങ്കാളിയാണ്. സാമൂഹികപ്രതിബദ്ധതയും സേവനസന്നദ്ധതയും പൗരബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ പദ്ധതി സഹായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിവിഷന് കൗണ്‍സിലര്‍ ടി ജി ഗിരീഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി ദീപ്തി, ഹെഡ്മിസ്ട്രസ് എസ് സുലഭ, എസ് പി സി പ്രസിഡന്റ് കലാരാജന്‍, എസ് പി സി എസ് ഐ-ഡി സി പി എച്ച്.ക്യൂ സി ജിജു തുടങ്ങിയവര്‍ പങ്കെടുത്തു.










