സ്വയംപഠനത്തിനായുള്ള പൊതുവിടം 'ഡിജിറ്റല്‍ സ്‌ക്വയര്‍'
കേരളത്തിൽ പ്രൈമറി വിദ്യാലയങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വയംപഠനത്തിനായുള്ള പൊതുവിടം സജ്ജീകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കൈറ്റ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്.
പ്രൈമറി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുക. അടിസ്ഥാന വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ കുട്ടികളെ ഡിജിറ്റൽ പഠനരീതിയുമായി ഇണക്കി ചേർക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സ്കൂൾ പ്രഥമാധ്യാപകർക്കും അധ്യാപകർക്കും പ്രത്യേക ശില്പശാലകളും പരിശീലനങ്ങളും നൽകുക.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഭാഗമായി പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെ ശില്‍പ്പശാലയും 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മലപ്പുറത്ത് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് 12:00 ന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഥമാധ്യാപകരുമായി നേരിട്ടും സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ അധ്യാപകരുമായി ഓണ്‍ലൈനായും സംവദിക്കുകയും പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.











